ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; മ​ല​യാ​ളി അ​റ​സ്റ്റി​ൽ

 

ബംഗളൂരു: കോ​ടി​ക​ളു​ടെ സ്വ​ർ​ണ ബി​സ്ക​റ്റു​മാ​യി മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി ഫൈ​സ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളി​ൽ നി​ന്നും 24 സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ 1.37 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.