ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള കി​റ്റ് വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ

 

ന്യൂഡെൽഹി: കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ രാ​ജ്യ​ത്ത് വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ഇ​വ ക​ണ്ടെ​ത്താ​നു​ള്ള ആർടിപിസിആർ കി​റ്റ് വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. ടാ​റ്റാ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഡ​യ​ഗ​നോ​സ്റ്റി​സ് ലി​മി​റ്റ​ഡും ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും ചേ​ർ​ന്നാ​ണ് കി​റ്റ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മി​ഷൂ​ർ എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന കി​റ്റ് അ​ധി​കം വൈ​കാ​തെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബെ​ൽ​റാം ഭാ​ർ​ഗ​വ വ്യ​ക്ത​മാ​ക്കി. ഈ ​കി​റ്റ് ഉ​പ​യോ​ഗി​ച്ച് നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും.

ഒ​മി​ഷൂ​റി​ന് ഡി​ജി​സി​ഐ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യും ബെ​ൽ​റാം ഭാ​ർ​ഗ​വ അ​റി​യി​ച്ചു.