ബൈ​ഡ​ൻ അ​ധി​കാ​രം കൈ​മാ​റി; 85 മി​നി​റ്റ് യു​എ​സ് ഭ​രി​ച്ച് ക​മ​ല ഹാ​രീ​സ്: ച​രി​ത്ര നി​മി​ഷം

 

വാഷിംഗ്ടൺ: യു​എ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​ധി​കാ​രം ല​ഭി​ക്കു​ന്ന ആ​ദ്യ വ​നി​താ​യി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രീ​സ്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ക​മ​ല ഹാ​രീ​സി​ന് അ​ൽ​പ​നേ​ര​ത്തേ​ക്ക് അ​ധി​കാ​രം കൈ​മാ​റി​യ​ത്. 85 മി​നി​റ്റോ​ളം യു​എ​സ് ക​മ​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പ​തി​വ് കൊ​ളോ​നോ​സ്കോ​പ്പി​ക്കാ​യി ബൈ​ഡ​നെ അ​ന​സ്തേ​ഷ്യ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​മ​ല അ​ല്പ​നേ​ര​ത്തേ​ക്ക് അ​ധി​കാ​രം കൈ​യാ​ളി​യ​ത്. വൈ​റ്റ് ഹൗ​സി​ലെ വെ​സ്റ്റ് വിം​ഗി​ലു​ള്ള ഓ​ഫീ​സി​ൽ നി​ന്നാ​ണ് ഹാ​രി​സ് ത​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

79-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ത​ലേ​ന്നാ​യി​രു​ന്നു ബൈ​ഡ​ൻ‌ കൊ​ളോ​നോ​സ്കോ​പ്പി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. ബൈ​ഡ​ൻ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ത​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​യു​മെ​ന്നും ഓ​പ്പ​റേ​ഷ​ന് ശേ​ഷം ബൈ​ഡ​ന്‍റെ ഡോ​ക്ട​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് ബൈ​ഡ​ന്‍റെ ഫി​സീ​ഷ്യ​നും പ​റ​ഞ്ഞു.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ താ​ത്​ക്കാ​ലി​ക അ​ധി​കാ​ര കൈ​മാ​റ്റം അ​ഭൂ​ത​പൂ​ർ​വ​മാ​യ ഒ​ന്ന​ല്ലെ​ന്നും യു​എ​സ് ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ൻ സാ​ക്കി പ​റ​ഞ്ഞു. ജോ​ര്‍​ജ്. ഡ​ബ്ല്യു. ബു​ഷ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ 2002ലും 2007​ലും സ​മാ​ന​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ന്നി​രു​ന്നു.