എ​യ​ര്‍​ഇ​ന്ത്യ ഇനി ടാ​റ്റ​യ്ക്ക് സ്വന്തം: ടെ​ന്‍​ഡ​ര്‍ അം​ഗീ​ക​രി​ച്ച് കേന്ദ്രസർക്കാർ

 

ന്യൂഡല്‍ഹി: കോടികളുടെ നഷ്ടം നിലനിൽക്കെ എയ​ര്‍​ഇ​ന്ത്യ​യെ ഏറ്റെടുത്ത് ടാ​റ്റ. എ​യ​ര്‍​ഇ​ന്ത്യ ഏ​റ്റെ​ടു​ക്കാ​നു​ള്ള ലേ​ല​ത്തി​ല്‍ ടാ​റ്റാ സ​ണ്‍​സ് സ​മ​ര്‍​പ്പി​ച്ച ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​ര​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്ലൂം​ബെ​ര്‍​ഗാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ടാ​റ്റാ സ​ണ്‍​സ് വ​ക്താ​ക്ക​ള്‍ പ്ര​തി​ക​ര​ണം ഒ​ന്നും​ത​ന്നെ ന​ട​ത്തി​യി​ട്ടി​ല്ല.

എ​യ​ര്‍​ഇ​ന്ത്യ ടാ​റ്റാ സ​ണ്‍​സി​ന് കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. 60,000 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് നി​ല​വി​ല്‍ എ​യ​ര്‍​ഇ​ന്ത്യ​യ്ക്കു​ള്ള​ത്. ക​മ്പ​നി ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തു​വ​ഴി പ്ര​തി​ദി​നം 20 കോ​ടി രൂ​പ ന​ഷ്ടം സ​ര്‍​ക്കാ​ര്‍ സ​ഹി​ക്കു​ന്നു​ണ്ട്.