തിരുവനന്തപുരം: ജയ്ഹിന്ദ് പ്രസിഡണ്ട്, രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്‌ഥാനം തുടങ്ങിയ പദവികളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് ഈ സ്‌ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു.
കഴിഞ്ഞ മെയ് 24നാണ് ചെന്നിത്തല രാജി നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ഥാനം ഏറ്റെടുക്കാത്തതിനാൽ ആണ് തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് വിശദീകരണം.
അതേസമയം വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡണ്ടായ സമയത്തും ചെന്നിത്തല ഈ സ്‌ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഈ സ്‌ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് ഇതു സംബന്ധിച്ച് ചെന്നിത്തല വിശദീകരിക്കുന്നത്.