ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകം: കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി, കുറ്റപത്രം നൽകി

 

യുപി ലഖിംപൂർഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി. ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകി.

അതേസമയം അക്രമത്തിൽ പങ്കുണ്ടെന്ന് കർഷകർ ആരോപിക്കുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രതി ചേർത്തിട്ടില്ല.  ആശിഷ് അടക്കം 13 പേർ ജയിലിലാണ്. ആശിഷ് മിശ്രയുടെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്.

നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും ആസൂത്രിതമായാണ് കാർ കയറ്റി കൊന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.