ഒമിക്രോൺ വ്യാപനം: ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം

 

ഒമിക്രോൺ രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരിട്ടുള്ള ക്ലാസുകൾ അടച്ചെങ്കിലും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടക്കും.

കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ജനുവരി 26ാം തിയതി വരെയാണ് സ്‌കൂളുകളും കോളജുകളും അടച്ചിടുക. സംസ്ഥാനത്ത് ഇപ്പോൾ രാത്രി കർഫ്യൂ നിലവിലുണ്ട്. ജനുവരി 26നു മുമ്പ് വീണ്ടും ടാസ്‌ക് ഫോഴ്സ് യോഗം ചേരും ആ യോഗത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ.