മുംബൈയിൽ കോവിഡ് കുതിക്കുന്നു; 82 ശതമാനം വർധന
മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കോവിഡ് കേസുകൾ കുതിച്ചുകയറുന്നു. ഇന്ന് മാത്രം 2,510 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെത്തെക്കാൾ 82 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആദിത്യ താക്കറെ തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു. ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കാനും മരുന്നുകളും ഓക്സിജനും സജ്ജമാക്കാനും ബോംബെ മുനിസിപ്പല്‍ കോര്പറേഷന് തീരുമാനിച്ചു. മുംബൈ നഗരത്തിൽ പുതുവർഷാ ഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. 31 ന് നഗരത്തിലെ എല്ലാ പൊതു സ്ഥലങ്ങളും അടച്ചിടും. പുതുവത്സര ആഘോഷങ്ങളിൽ…