Headlines

ഒമിക്രോൺ വ്യാപനം: കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും

  ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും.ഞായറാഴ്​ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. പുതുവത്സര ആഘോഷത്തിനായി പൊതുവിടങ്ങളിൽ ആളുകൾ കൂടുന്നത്​ നിരോധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. പൊതുഗതാഗത സംവിധാനവും ചരക്കുനീക്കവും പതിവുപോലെ നടക്കും. മറ്റു പ്രവർത്തനങ്ങൾക്ക്​ രാത്രി 10 മുതൽ നിയന്ത്രണമേർപ്പെടുത്തി. ജനുവരി ഏഴുവരെയുള്ള നിയന്ത്രണങ്ങൾ വിലയിരുത്തിയ ശേഷം തുടർനടപടി സംബന്ധിച്ച്​ തീരുമാനിക്കും. ചൊവ്വാഴ്​ച മുതൽ ജനുവരി രണ്ടുവരെ ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും പബ്ബുകളിലും ക്ലബ്ബുകളിലും 50…

Read More

400ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ല്‍ 51 പേ​ർ​ക്ക് കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അടക്കം 51 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു . അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ജി​ല്ല​യി​ലു​ള്ള ജ​വ​ഹ​ര്‍ ന​വോ​ദ​യ സ്‌​കൂ​ളി​ല്‍ 48 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ 51 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് റിപ്പോർട്ട് ചെയ്തത് . ഇവരിൽ മൂ​ന്നു​പേ​ര്‍ സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു . കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഈ ​ഈ സ്‌​കൂ​ളി​ലെ 19 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് രോ​ഗബാധ ക​ണ്ടെ​ത്തി​യി​രു​ന്നു. 400ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളാണിത്. അതേസമയം വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​താ​യി പാ​ര്‍​ന​ല്‍ താ​ലൂ​ക്ക് ഹെ​ല്‍​ത്ത്…

Read More

ബീഹാറിൽ നൂഡിൽസ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു

ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫാക്ടറിയിലെ ബോയ്‌ലറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടന ശബ്ദം അഞ്ച് കിലോമീറ്റർ ദൂരം വരെ കേട്ടതായാണ് റിപ്പോർട്ടുകൾ ബേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുത്തുണ്ടായിരുന്ന മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്ന രണ്ട് തൊഴിലാളികൾക്കും പരുക്കേറ്റു.

Read More

ബൂസ്റ്റർ ഡോസ് നൽകുക രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് 9 മുതൽ 12 മാസം വരെ ഇടവേളക്ക് ശേഷം

കൊവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതർക്കും ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ നൽകി തുടങ്ങും. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതൽ 12 മാസത്തെ ഇടവേളയാണ് സർക്കാർ നിർദേശിക്കുന്നത്. കൊവിഷീൽഡ്, കൊവാക്‌സിൻ വാക്‌സിനുകളുടെ ഇടവേളകൾ കേന്ദ്രം പരിശോധിച്ച് വരികയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം ബൂസ്റ്റർ ഡോസിന് അർഹരായവരിൽ ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടുണ്ട്.

Read More

ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി

ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും മോദി അറിയിച്ചിട്ടുണ്ട്.

Read More

നടൻ സൽമാൻ ഖാന് പാമ്പുകടിയേറ്റു

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. കടിയേറ്റതിനെ തുടർന്ന് നേവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്.  

Read More

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

  കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും തോമർ പറഞ്ഞു. എന്നാൽ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന ഇന്നലെ കൃഷിമന്ത്രി നൽകിയിരുന്നു. സ്വാതന്ത്രാനന്തരം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാർഷിക നിയമങ്ങൾ. കർഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങൾ ചിലർക്ക് ഇഷ്ടമായില്ല. തത്കാലം ഒരടി പിന്നോട്ടുവെച്ചെങ്കിലും കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ അവർക്കായി മുന്നോട്ടുവരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജനുവരി മുതൽ; രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി

  കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് വാക്‌സിന് അനുമതി നൽകിയത്. രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കുള്ള വാക്‌സിനേഷനെ കുറിച്ച് സംസാരിച്ചത്. രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി നൽകി. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും. കുട്ടികൾക്കുള്ള കൊവിഡ്…

Read More

കുട്ടികൾക്കുള്ള വാക്സിൻ; ബൂസ്റ്റർ ഡോസ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  ന്യൂഡൽഹി: രാജ്യത്ത് പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഇന്ന് രാത്രി 9 .45 നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. അറുപത് വയസിനു മുകളിലുള്ളവർക് ബൂസ്റ്റർ ഡോസ് നൽകും.

Read More

ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു; ഇതിലും ഭേദം രാജഭരണമായിരുന്നു: ഗുലാം നബി ആസാദ്

  ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വിഷയത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗുലാം നബി ആസാദ്. ‘ ഇതിലും ഭേദം രാജഭരണമായിരുന്നു’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീരിൽ നിലനിന്നിരുന്ന ദർബാർ മൂവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലസ്ഥാനം ആറു മാസം കൂടുമ്പോൾ മാറ്റുന്ന സമ്പ്രദായത്തെ താൻ പിന്താങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 1872 ൽ മഹാരാജ ഗുലാബ് സിങ് തുടങ്ങിവെച്ച…

Read More