Headlines

‘ഐ ലവ് മുഹമ്മദ് വിവാദം ആശങ്കപ്പെടുത്തുന്നത്’; ഖലീലുല്‍ ബുഖാരി തങ്ങള്‍

ഐ ലവ് മുഹമ്മദ് വിവാദം ആശങ്കപ്പെടുത്തുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ജനാധിപത്യ ഇന്ത്യയില്‍ ഏതു വിഭാഗത്തിനും തങ്ങളുടെ നേതാവിനെ സ്‌നേഹിക്കുവാനും ഇഷ്ടം പ്രകടിപ്പിക്കുവാനും അവകാശമുണ്ടെന്നിരിക്കെ ഈ വിഷയത്തില്‍ ദൗര്‍ഭാഗ്യകരമായ വിവാദങ്ങള്‍ ഉയര്‍ത്തി കലാപങ്ങളും അക്രമങ്ങളും അഴിച്ചു വിടുന്നത് ഭരണഘടനയെ അവഹേളിക്കലാണെന്നും അന്യമതസ്ഥരെ സഹോദര തുല്യം സ്‌നേഹിക്കാനും ചേര്‍ത്തുപിടിക്കാനുമാണ് പ്രവാചകര്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സ്‌നേഹലോകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകര്‍ മുഹമ്മദ് നബിയുടെ 63 വര്‍ഷക്കാലത്തെ ജീവിതം തുറന്ന പുസ്തകമാണെന്നും തന്റെ എതിര്‍ ചേരിയിലുള്ളവര്‍ പോലും വിശ്വസ്തന്‍ (അല്‍ അമീന്‍ ) എന്നായിരുന്നു മുഹമ്മദ് നബിയെ വിളിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.

8 സെഷനുകളിലായി ഒരു പകല്‍ നീണ്ടുനിന്ന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം,സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ,എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കെ പി രാമനുണ്ണി, ശൗക്കത്ത് നഈമി അല്‍ ബുഖാരി കശ്മീര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി, സി കെ എം ഫാറൂഖ് പള്ളിക്കല്‍, എം ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

തിരുനബി ചരിത്ര പ്രദര്‍ശനം, ലൈഫ് ഹബ്ബ് പുസ്തകമേള, കൊളാഷ് , സ്‌നേഹച്ചന്ത എന്നിവ യഥാക്രമം കൗണ്‍സിലര്‍ ഷബീര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍, മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍,കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍, സി കെ അയമു എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സമസ്ത മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹ്‌സനി കോഡൂര്‍ , പി പി മുജീബ് റഹ്മാന്‍,എസ് വൈ എസ് ജില്ലാ ഭാരവാഹികളായ സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി,മുസ്തഫ അഹ്‌സനി കൊളത്തൂര്‍, സിറാജ് കിടങ്ങയം, സുലൈമാന്‍ സഅദി തോട്ടുപൊയില്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശുഹൈബ് ആനക്കയം,എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സികെ ഖാലിദ് സഖാഫി, ജനറല്‍ സെക്രട്ടറി പി എം അഹ്മദലി,കണ്‍വീനര്‍ അബ്ബാസ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.

എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹലോകം സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യ്തു.