ഒമിക്രോൺ വ്യാപനം: കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും

 

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും.ഞായറാഴ്​ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

പുതുവത്സര ആഘോഷത്തിനായി പൊതുവിടങ്ങളിൽ ആളുകൾ കൂടുന്നത്​ നിരോധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. പൊതുഗതാഗത സംവിധാനവും ചരക്കുനീക്കവും പതിവുപോലെ നടക്കും. മറ്റു പ്രവർത്തനങ്ങൾക്ക്​ രാത്രി 10 മുതൽ നിയന്ത്രണമേർപ്പെടുത്തി.

ജനുവരി ഏഴുവരെയുള്ള നിയന്ത്രണങ്ങൾ വിലയിരുത്തിയ ശേഷം തുടർനടപടി സംബന്ധിച്ച്​ തീരുമാനിക്കും. ചൊവ്വാഴ്​ച മുതൽ ജനുവരി രണ്ടുവരെ ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും പബ്ബുകളിലും ക്ലബ്ബുകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.

വിവാഹം, യോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവക്ക്​ ചൊവ്വാഴ്​ച മുതൽ പരമാവധി 300 പേരെ പ​ങ്കെടുപ്പിക്കാം. ബംഗളൂരുവിലടക്കം പുതുവത്സരാഘോഷത്തിനും നിയന്ത്രണമുണ്ട്​.