രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ് പതിനായിരത്തിൽ താഴെയായിരുന്നു. ഒറ്റ ദിവസത്തിനിടെ 45 ശതമാനം വളർച്ചയാണ് കേസുകളിലുണ്ടായിരിക്കുന്നത്.
ബുധനാഴ്ച രാജ്യത്ത് 9155 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ആറായിരത്തോളം പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധ. രണ്ട് ദിവസം കൊണ്ടാണ് കേസുകൾ ഉയർന്ന് പതിമൂവായിരത്തിലേക്ക് എത്തിയത്. കൊവിഡിന്റെ മൂന്നാം തരംഗ ഭീഷണി ഉയർന്നുനിൽക്കുന്നതിനിടെയാണ് വർധനവ്
അതേസമയം ഒമിക്രോൺ രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 961 കേസുകളാണ് രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ചത്. ഇതിൽ 263 കേസുകളും ഡൽഹിയിലാണ്. ഒമിക്രോൺ രോഗികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം.