മുംബൈയിൽ എസ്ബിഐ ബാങ്കിൽ കവർച്ച; ജീവനക്കാരനെ വെടിവെച്ചു കൊന്നു

 

മുംബൈയിൽ എസ് ബി ഐയുടെ ശാഖയിൽ കവർച്ച. തടയാൻ ശ്രമിച്ച ജീവനക്കാരനെ മോഷണ സംഘം വെടിവെച്ചു കൊന്നു. ദഹിസർ ബ്രാഞ്ചിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ബാങ്കിൽ കവർച്ച നടത്തിയത്. ഇതിനിടെയാണ് താത്കാലിക ജീവനക്കാരനെ സംഘം വെടിവെച്ച് കൊന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബാങ്കിൽ പരിശോധന നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം തുടക്കത്തിലും മുംബൈയിലെ മീര നഗർ ഏരിയയിലെ ബാങ്കിൽ മുഖംമൂടി സംഘം മോഷണം നടത്തിയിരുന്നു.