ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. പ്രദേശവാസിയെ ഭീകരർ വെടിവെച്ചു കൊന്നു. ബന്ദിപോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. മഹാരാജ് ഗഞ്ചിലെ കടയിലെ തൊഴിലാളിയായിരുന്നു ഇബ്രാഹിം ഖാൻ
ആക്രമണമുണ്ടായ സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിൽ അടുത്തിടെയായി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ഭീകരാക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്