ന്യൂഡല്‍ഹി: ലോകം കോവിഡ്-19ന്റെ നാലാം തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത കുറയ്ക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
”ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനു കാര്യമായ വളര്‍ച്ചാ ആനുകൂല്യമുണ്ടെന്നാണു ലോകാരോഗ്യ സംഘടന ഡിസംബര്‍ ഏഴിനു പറഞ്ഞത്. അതിനര്‍ത്ഥം ഒമിക്രോണിനു കൂടുതല്‍ വ്യാപനക്ഷമതയുണ്ടെന്നാണ്. ഒമിക്രോണുകള്‍ ഒന്നര-മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയാകും. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ നമ്മള്‍ ജാഗ്രത പാലിക്കണം,” ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.