യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരക്കുർബാനകളോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാതിര കുർബാനകൾ നടന്നത്. ഇതിന് മുന്നോടിയായി ക്രിസ്തുദേവന്റെ തിരുപ്പിറവി വിളംബരവുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി. വീടുകളിൽ പുൽക്കൂട് ഒരുക്കിയും വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കുകയാണ്
കാക്കനാട് മണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന പാതിര കുർബാനക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം സെന്റ് മേരീസ് കത്ത്രീഡലിൽ നടന്ന ചടങ്ങുകൾക്ക് കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക ബാവ നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ് ഡോ. സൂസപാക്യം കുർബാനക്ക് നേതൃത്വം നൽകി.