ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടക്കും
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ക്രിസ്തു ശിഷ്യൻമാരുടെ കാൽ കഴുകി ചുംബിച്ചതിന്റെ ഓർമ പുതുക്കി പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും നടക്കും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താൻ കഴിയില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ പെസഹ സന്ദേശത്തിൽ പറഞ്ഞു.