മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ ഇന്ന് നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ മുൻകരുതൽ നടപടികൾ പാലിച്ചാണ് ഈ വർഷം കഴുകൽ ചടങ്ങുകൾ നടത്തുക. പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് വിശുദ്ധ കഅ്ബാലയത്തിന്റെ ഉൾവശം കഴുകുക.
കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെയും ഈ വർഷം വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ നടത്താൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.