അബുദാബി: കൊറോണ വ്യാപനം തടയുന്നതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികള്‍ യുഎഇയില്‍ തുറന്നു. ഇന്ന് സുബ്ഹി നമസ്‌കാരം പള്ളികളില്‍ നടന്നു. അകലം പാലിച്ചാണ് വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിന് മാത്രമായി തുറന്ന പള്ളികള്‍ പ്രാര്‍ഥന കഴിഞ്ഞ ഉടനെ അടച്ചു. എല്ലാവരും താമസസ്ഥലത്ത് നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളിയിലെത്തിയത്. മാത്രമല്ല, നമസ്‌കാര പായ കൊണ്ടുവരണമെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു.
വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ജുമുഅ നമസ്‌കാരം സംബന്ധിച്ച് അധികം വൈകാതെ പ്രത്യേക അറിയിപ്പുണ്ടാകുമെന്നാണ് വിവരം. ഇപ്പോള്‍ അഞ്ച് നേരമുള്ള നമസ്‌കാരത്തിന് മാത്രമായി പള്ളികള്‍ തുറക്കാനും പ്രാര്‍ഥന കഴിഞ്ഞ ഉടനെ പള്ളികള്‍ അടയ്ക്കാനുമാണ് തീരുമാനം. കഴിഞ്ഞദിവസം തന്നെ പള്ളികളില്‍ അണുനശീകരണം നടത്തിയിരുന്നു.
പള്ളികളില്‍ കിടക്കുന്നതിനോ കൂടുതല്‍ നേരം ഇരിക്കുന്നതിനോ ഇപ്പോള്‍ അനുമതിയുണ്ടാകില്ല. മാത്രമല്ല പള്ളികളിലെ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കാനും സാധിക്കില്ല. സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഖുര്‍ആന്‍ ഉപയോഗിച്ച് പാരായണം ചെയ്യാം. ഇമാമുമാരെയും പള്ളികളിലെ മറ്റു ജീവനക്കാരെയും പ്രത്യേകം പരിശോധിച്ചിരുന്നു