തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ 259 പേർക്കും, കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.
മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചൽ (81), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രൻ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേർക്കും, കാസർഗോഡ് ജില്ലയിലെ 151 പേർക്കും, മലപ്പുറം ജില്ലയിലെ 83 പേർക്കും, കോഴിക്കോട് ജില്ലയിലെ 80 പേർക്കും, പത്തനംതിട്ട ജില്ലയിലെ 61 പേർക്കും, ആലപ്പുഴ ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, തൃശൂർ ജില്ലയിലെ 35 പേർക്കും, എറണാകുളം ജില്ലയിലെ 33 പേർക്കും, പാലക്കാട് ജില്ലയിലെ 26 പേർക്കും, കൊല്ലം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 7 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാർക്കും, 5 കെ.എൽ.എഫ്. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.