ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയെന്ന് സർക്കാർ രേഖകൾ. ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്.
കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദേശം നൽകിയെന്നും 26ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകൾ പുറത്തുവന്നത്.