വഴിതർക്കം; നെടുമങ്ങാട്ട് അയൽവാസിയെ തലക്കടിച്ച് കൊന്നു
തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ഷാൻ വധക്കേസിലെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. ആലപ്പുഴ പുല്ലംകുളത്തു നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഷാനിനെ വധിക്കാനുപയോഗിച്ച അഞ്ച് വാളുകളാണ് കണ്ടെടുത്തത്. അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ പ്രധാന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന 5 പേരുൾപ്പെടെ 8 ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂരിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാർഥിയുടെ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ…
കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…
വയനാട് ജില്ലയില്‍ ഇന്ന് (25.12.21) 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135115 ആയി. 133508 പേര്‍ രോഗമുക്തരായി. നിലവില്‍ 839 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 780 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 915 പേര്‍ ഉള്‍പ്പെടെ ആകെ 9019 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….
ന്യൂഡെൽഹി: രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മഹാരാഷ്ട്രയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തല്ക്കാലം ഒരടി പിന്നോട്ടുവച്ചുവന്നേയുള്ളു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ നിരാശയില്ല. നിയമം നടപ്പാക്കിയത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഞങ്ങൾ കാർഷിക ഭേദഗതി നിയമം കൊണ്ടുവന്നു. എന്നാൽ സ്വാതന്ത്രം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ…
പത്തനംതിട്ട: പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പന്തളം എസ്ഐ ഗോപന്റെ കാലൊടിഞ്ഞു. രണ്ട് പോലീസുകാർക്ക് പരിക്കുപറ്റി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ അജി എന്ന ആള് നല്കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. വൈറസ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും, വാക്‌സിനേഷനില്‍ പുറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലുമാണ് സംഘം എത്തുക. നേരട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഒമിക്രോണ്‍ പഞ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തില്‍ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 ജില്ലകളും കേരളത്തിലാണ്….
കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥനോട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍…
കൊല്ലം കൊട്ടിയത്ത് കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടൽ നിർത്തി. പ്രദേശവാസികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനങ്ങളെ ബോധവൽക്കരിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകും എന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടത് 370 ഏക്കർ സ്വകാര്യ ഭൂമിയാണ്. കെ റെയിലിന് എതിരെ തഴുത്തല, വഞ്ചിമുക്ക് നിവാസികൾ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടി താൽക്കാലികമായി നിർത്തിയത്. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ അലൈന്മെന്‍റ് മാറ്റാതെ പദ്ധതിയുമായി മുന്നോട്ട് പോകും….