ഷാൻ വധക്കേസ്: ആയുധങ്ങൾ കണ്ടെടുത്തു

 

ഷാൻ വധക്കേസിലെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. ആലപ്പുഴ പുല്ലംകുളത്തു നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഷാനിനെ വധിക്കാനുപയോഗിച്ച അഞ്ച് വാളുകളാണ് കണ്ടെടുത്തത്.

അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ പ്രധാന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന 5 പേരുൾപ്പെടെ 8 ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.