ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട എട്ട് വയസ്സുകാരിയും അച്ഛനും ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും കുട്ടിയുടെ അച്ഛൻ തോന്നക്കൽ ജയചന്ദ്രൻ പറഞ്ഞു

എട്ട് വയസ്സുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ലഭിച്ച വിധിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്നും ജയചന്ദ്രൻ പറഞ്ഞു. ഒന്നര ലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്