രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാല് പിടിക്കാനും തയ്യാറാണെന്ന് ബിജെപി എംപി സുരേഷ്‌ഗോപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിജെപി എംപി.
ഓരോ കൊലപാതകവും അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്. വളർന്നുവരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില ഇവയൊക്കെ മോശമായി ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.