പാലാ ബിഷപിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസ്സിലാക്കാതെയെന്ന് സുരേഷ് ഗോപി എംപി. ഭരണപരമായി എന്തു ചെയ്യുമെന്ന് നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം.
കേന്ദ്രം സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. ഇത് നേരത്തെ തീരുമാനിച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമമില്ല.
ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിന് വേണ്ടി സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.