രാഷ്ട്രീയപാടവമുള്ള നേതാക്കളുണ്ട്; ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി

 

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരും. താൻ അതിനുള്ള ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു

പാർട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശ്യം ഒരു കാലത്തുമുണ്ടായിട്ടില്ല. അതിലേക്ക് എത്തണമെങ്കിൽ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ട്. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അവരുടെയൊപ്പം ഓടാൻ തയ്യാറായി നിൽക്കുകയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.