ലുധിയാന സ്‌ഫോടനം: ലഹരിമരുന്ന് മാഫിയയുടെ പങ്ക് സംശയിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത്

 

ലുധിയാന ജില്ലാ കോടതിയിലെ സ്‌ഫോടനത്തിന് പിന്നില്‍ ലഹരി മരുന്ന് മാഫിയക്ക് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. എന്നാല്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാകില്ലെന്നും അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചു.

സ്‌ഫോടനത്തില്‍ പരുക്കേറ്റ അഞ്ച് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഇയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല