Headlines

കർഷകരെ വണ്ടിയിടിച്ച് കൊന്ന മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി

  ലഖിംപൂർഖേര കൂട്ടക്കൊലപാതക കേസിലെ പ്രതിയായ മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. മാധ്യമപ്രവർത്തകനെ മന്ത്രി കോളറിൽ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫ് ചെയ്യാൻ ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരം മണ്ടത്തരങ്ങൾ ചോദിക്കരുത്, നിങ്ങൾക്ക് ഭ്രാന്താണോയെന്നും ചോദിച്ചാണ് കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകനെ ഉപദ്രവിച്ചത്.

Read More

കെ റെയിൽ പദ്ധതിക്കെതിരെ എടുത്തു ചാടേണ്ടതില്ലെന്ന് ശശി തരൂർ എംപി; പദ്ധതിക്ക് രണ്ട് വശമുണ്ട്

  കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്തു ചാടേണ്ടതില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അതേസമയം തന്റെ നിലപാട് വ്യക്തിപരമാണെന്നും തരൂർ പറഞ്ഞു. പദ്ധതിക്ക് രണ്ട് വശമുണ്ട്. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം. പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ല പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. പദ്ധതിക്കെതിരായ പ്രതിപക്ഷ നിവേദനത്തിൽ തരൂർ ഒപ്പിട്ടിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും…

Read More

ലഖിംപൂർ ഖേരി: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു

  ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിർദേശപ്രകാരമാണ് നടപടി. കർഷകരുടെ മേൽ വാഹനം ഇടിച്ചുകയറ്റിയത് മനപ്പൂർവമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റിപ്പോർട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയത്. ഐപിസി 307, 326, 334 വകുപ്പുകൾ കൂടിയാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു അതേസമയം…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ധനസഹായം

  കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനും ധനസഹായമായി അഞ്ച് ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു സാധാരണനിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകാൻ നിയമാവലിയുള്ളത്. എന്നാൽ പ്രദീപിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം സന്നദ്ധനായി…

Read More

ഹൈദരാബാദിൽ മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ഒരാൾ ഏഴ് വയസ്സുള്ള കുട്ടി

  കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ രാജ്യത്ത് മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് മൂന്ന് കേസുകളും. ഇതിലൊന്ന് ഏഴ് വയസ്സുള്ള കുട്ടിയാണ്. കെനിയ, സൊമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ നിന്നെത്തിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു ഹൈദരാബാദ് വിമാനത്താവളത്തിലെ പരിശോധന അധികൃതർ കർശനമാക്കിയിരുന്നു. 11 റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഡൽഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിൽ പുതുതായി 4 പേർക്കാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാനത്തെ…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും അന്തരിച്ചു

  കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി. ഇന്ന് പുലർച്ചെയോടെ ബംഗളൂരുവിലെ സൈനിക ആശുപത്രിയിലാണ് മരണം. ഇതോടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും അപകടത്തിൽ മരിച്ചു 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു വരുൺ സിംഗ്. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു ഡോക്ടർമാർ. വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ വരുൺ സിംഗിനെ എത്തിച്ചത്.

Read More

പെട്രോൾ ഡീസൽ നികുതിയിനത്തിൽ കേന്ദ്രത്തിന് മൂന്ന് വർഷത്തിനിടെ കിട്ടിയത് എട്ട് ലക്ഷം കോടി രൂപ

  പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കേന്ദ്രസർക്കാരിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടിയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽ അറിയിച്ചതാണ് ഈ കണക്ക്. പെട്രോളിന് എക്‌സൈസ് തീരുവ 2018 ഒക്ടോബറിൽ ലിറ്ററിന് 19.48 രൂപയിൽ നിന്ന് 27.90 രൂപയായി വർധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയിൽ നിന്ന് 21.80 രൂപയാക്കി വർധിപ്പിച്ചു. ഈ വർഷം ഫെബ്രുവരിയായപ്പോൾ പെട്രോൾ ലിറ്ററിന് 32.98 രൂപയും…

Read More

കേരളത്തിലെ കൊവിഡ് മരണങ്ങൾ; പരിശോധിക്കാൻ കേന്ദ്രസംഘം വരുന്നു

  ന്യൂഡൽഹി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിൽ ഉണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർക്കുന്നത്. ഈ കണക്കുകൾ പരിശോധിക്കാനും അന്വേഷിക്കാനുമാണ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നുണ്ട്. നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസ്സോറാമിലേക്ക്…

Read More

കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ഇപ്പോൾ മാർഗരേഖയില്ലെന്ന് കേന്ദ്രസർക്കാർ

  രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഇപ്പോൾ മാർഗരേഖയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് എല്ലാവർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്തെ രണ്ട് വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ല. രണ്ട് ഡോസ് വാക്‌സിൻ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നൽകില്ലെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഇതോടെ ബൂസ്റ്റർ ഡോസ് വേണമെന്ന ആവശ്യം ശക്തമായി. ഇതിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം…

Read More

കാശ്മീർ അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മലയാളി ജവാന് ദാരുണാന്ത്യം

  ജമ്മു കാശ്മീർ അതിർത്തിയിൽ മലയാളി ജവാന് ദാരുണാന്ത്യം. ബി എസ് എഫ് ജവാൻ അനീഷ് ജോസഫാണ് മരിച്ചത്. തീ പിടിച്ച ടെന്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണപ്പെട്ടത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ് ബാരാമുള്ള ഭാഗത്താണ് സംഭവം. തീ പിടിച്ച ടെന്റിൽ നിന്ന് ചാടുന്നതിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. അനീഷിന്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്.

Read More