ബിപിൻ റാവത്തിനെ അവഹേളിച്ച് പോസ്റ്റ്; എട്ട് പേർ അറസ്റ്റിൽ

 

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയവർക്കെതിരെ കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജസ്ഥാനിലാണ് ഏറ്റവുമധികം പേർ അറസ്റ്റിലായത്. മൂന്ന് പേരാണ് ഇവിടെ ഇതിനകം പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്കു സമീപം കുനൂരിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ പതിമൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.