ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു; ബിപിൻ റാവത്തിന്റെ സ്ഥിതിയിൽ രാജ്യം അശങ്കയിൽ

 

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് 13 പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് സൈനികോദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചതായി എ എൻ ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഒരാൾ മാത്രമാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇത് ബിപിൻ റാവത്താണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവർ ആരെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

ലാൻഡിംഗിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ച്. തകർന്നയുടനെ ഹെലികോപ്റ്റർ കത്തിയമർന്നു. രണ്ട് മണിക്കൂറോളം നേരം സമയമെടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്

വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്ററാണ് തകർന്നുവീണത്. രാവിലെ 11.47നാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും സംഘവും സുലൂരിൽ നിന്ന് ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഒമ്പത് പേരുടെ സംഘമാണ് സുലൂരിൽ എത്തിയത്. ഇവിടെ നിന്ന് അഞ്ച് പേർ കൂടി ഹെലികോപ്റ്ററിൽ കയറി

വെല്ലിംഗ്ടണിലെ സൈനിക താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തുകയായിരുന്നു സൈനിക മേധാവി. ഉച്ചയ്ക്ക് 12.20ഓടെ കാട്ടേരിയിൽ വെച്ച് ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വ്യോമസേന ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.