ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ

 

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിംഗിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ച്. തകർന്നയുടനെ ഹെലികോപ്റ്റർ കത്തിയമർന്നു. രണ്ട് മണിക്കൂറോളം നേരം സമയമെടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്

വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്ററാണ് തകർന്നുവീണത്. രാവിലെ 11.47നാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും സംഘവും സുലൂരിൽ നിന്ന് ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഒമ്പത് പേരുടെ സംഘമാണ് സുലൂരിൽ എത്തിയത്. ഇവിടെ നിന്ന് അഞ്ച് പേർ കൂടി ഹെലികോപ്റ്ററിൽ കയറി

വെല്ലിംഗ്ടണിലെ സൈനിക താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തുകയായിരുന്നു സൈനിക മേധാവി. ഉച്ചയ്ക്ക് 12.20ഓടെ കാട്ടേരിയിൽ വെച്ച് ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വ്യോമസേന ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.