കൂനൂർ ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു

 

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു

അപകട സ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉടനെത്തും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമാകും സ്റ്റാലിൻ അപകട സ്ഥലത്തേക്ക് എത്തുക. തമിഴ്‌നാട് വനം മന്ത്രി കെ രാമചന്ദ്രൻ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും സംഭവത്തിൽ ഞെട്ടൽ അറിയിച്ചിട്ടുണ്ട്

ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നതായും രാഹുൽ പറഞ്ഞു. ദുഃഖകരമായ വാർത്തയെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. വ്യോമസേനാ മേധാവിയോട് സംഭവ സ്ഥലത്തേക്ക് എത്താൻ പ്രതിരോധ മന്ത്രി നിർദേശിച്ചു. രാജ്‌നാഥ് സിംഗ് ബിപിൻ റാവത്തിന്റെ വീട്ടിലെത്തി മകളെ ആശ്വസിപ്പിക്കുകയും ചെയ്തു