Headlines

‘ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ എന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടു, സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല’; നടൻ അക്ഷയ്കുമാർ

സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. തന്റെ ജീവിതത്തിൽ നടന്ന അസ്വസ്ഥമായ സംഭവം അക്ഷയ് കുമാർ വെള്ളിയാഴ്ച പങ്കുവെച്ചു. സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല. തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിലാണ് സംഭവം. സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് തുറന്നു പറയുന്നത്.

കുട്ടികൾക്ക് സ്കൂളിൽ നിന്നു തന്നെ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നൽകണമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. ഇന്ന് മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന 2025 ലെ സൈബർ അവബോധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ബോളിവുഡ് നടൻ ഈ അനുഭവം വിവരിച്ചത്.

“കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, നിങ്ങൾക്ക് ആരോടെങ്കിലും ഒപ്പം കളിക്കാൻ കഴിയുന്ന ചില വീഡിയോ ഗെയിമുകളുണ്ട്. നിങ്ങൾ ഒരു അജ്ഞാത അപരിചിതനോടൊപ്പം കളിക്കുകയാണ്. ഗെയിം കളിക്കുന്നതിനിടയിൽ, ചിലപ്പോൾ അവിടെ നിന്ന് ഒരു സന്ദേശം വരും. നീ ആണോ അതോ പെണ്ണോ? അപ്പോൾ അവൾ സ്ത്രീ എന്ന് മറുപടി നൽകി.

എന്നിട്ട് അവൻ ഒരു സന്ദേശം അയച്ചു. നിന്റെ നഗ്നചിത്രങ്ങൾ എനിക്ക് അയച്ചുതരാമോ? അത് എന്റെ മകളായിരുന്നു. അവൾ എല്ലാം ഓഫ് ചെയ്തു, എന്റെ ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്. നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് എന്നൊരു സെഷൻ വേണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. അവിടെ കുട്ടികൾക്ക് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവ് കുറ്റകൃത്യങ്ങളേക്കാൾ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും” അക്ഷയ് വെളിപ്പെടുത്തി.