ദേശീയ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

 

ഇന്ത്യൻ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്ത നിലയിൽ കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിലാണ് 26കാരിയായ കൊണികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഷൂട്ടിംഗ് താരമാണ് കൊണിക

റൈഫിൾ ഇല്ലാത്തതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചതോടെയാണ് കൊണിക വാർത്തകളിൽ ഇടം നേടിയത്. സംസ്ഥാനതലത്തിൽ നാല് സ്വർണം നേടിയ താരമാണ് ഇവർ