”എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം, യൂസുഫലി നമ്മുടെ അഭിമാനം”: മമ്മൂട്ടി
ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസുഫലി മാറിയെന്ന് നടന്‍ മമ്മൂട്ടി. തന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം. യൂസുഫലി നമ്മുടെ അഭിമാനമാണെന്നും മമ്മൂട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. “പ്രസംഗിക്കാന്‍ പറഞ്ഞ ആള്‍ക്കാരുടെ ലിസ്റ്റില്‍ ഞാനില്ല. ഞാന്‍ സമാധാനമായിട്ട് ഇരിക്കുകയായിരുന്നു. അടുത്ത കാലത്ത് വന്ന പനിയും കേൾക്കാൻ സുഖമില്ലാത്ത സൗണ്ടും കാരണം അൽപം ഭയത്തോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. യൂസുഫലിയുടെ ക്ഷണം നിരാകരിക്കാനുള്ള ഒരുകാരണവും ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. തിരുവനന്തപുരം നഗരത്തിന്‍റെ…