കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ആൾക്കുമാണ് നെഗറ്റീവ് ആയത്. രണ്ട് പേരും ഏഴ് ദിവസം വരെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ,ഭാര്യാ മാതാവ്, കോംഗോയിൽ നിന്നുവന്ന എറണാകുളം സ്വദേശി,യു കെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.