നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ 123 സാമ്പിളുകൾ നെഗറ്റീവായി. ആശങ്ക വഴിമാറിയെങ്കിലും ജാഗ്രതാ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു

രണ്ട് ദിവസത്തിനകം കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് പ്രതീക്ഷിക്കുകയാണ്. ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്.