കുട്ടികളിൽ അമിതവണ്ണം ആപത്ത്; പുതിയ പഠനം പറയുന്നത്

 

അമിതവണ്ണമുള്ള കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജോർജിയ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. പൊണ്ണത്തടി കുട്ടികളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ ജോസഫ് കിൻഡ്‌ലർ പറഞ്ഞു.

കോളേജ് ഓഫ് ഫാമിലി ആൻഡ് കൺസ്യൂമർ സയൻസസിലെ പോഷകാഹാര ശാസ്ത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറുമാണ് ഇദ്ദേഹം. ‘പീഡിയാട്രിക് ഒബിസിറ്റി ജേണലിൽ’ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 600-ലധികം കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും വയറിലെ വിസറൽ കൊഴുപ്പിന്റെ അളവും ധമനികളിലെ കാഠിന്യവും പഠനത്തിൽ പരിശോധിച്ചു. അടിവയറ്റിൽ കാണപ്പെടുന്ന കൊഴുപ്പാണ് വിസറൽ കൊഴുപ്പ്.

ധമനികളുടെ കാഠിന്യം ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തെ കഠിനമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു.അമിതഭാരമുള്ള യുവാക്കളിൽ വിസറൽ കൊഴുപ്പും ധമനികളിലെ കാഠിന്യവും ഗണ്യമായി ഉയർന്നതായി ഗവേഷകർ കണ്ടെത്തി. വയറിലെ കൊഴുപ്പ് കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നു.

ധമനിയുടെ കാഠിന്യം കൂടുന്തോറും രക്തക്കുഴലുകളിലൂടെ വേഗത്തിൽ രക്തം നീങ്ങുന്നു. അത് നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ജോസഫ് കിൻഡ്‌ലർ പറഞ്ഞു.
യുവാക്കളിൽ ഹൃദയ സംബന്ധമായ അപകടസാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ പരിമിതമാണ്, എന്നാൽ രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന ഹൃദയത്തിലെ നെഗറ്റീവ് മാറ്റങ്ങൾ കുട്ടിക്കാലത്തും കൗമാരത്തിലും ആരംഭിക്കുമെന്ന് ഗവേഷകർ പറയുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ ആഗ്രഹിക്കുന്നു. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ ശക്തവും ആരോഗ്യകരവുമായ ജീവിതം നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോശം ആരോഗ്യ ഫലങ്ങളിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകങ്ങൾ അറിയേണ്ടതുണ്ട്. അത് ഭക്ഷണത്തിലൂടെയോ ശാരീരിക പ്രവർത്തനത്തിലൂടെയോ ഉറക്കത്തിലൂടെയോ മറ്റേതെങ്കിലും ഇടപെടലിലൂടെയോ ആകട്ടെ. തിരിച്ചറിയൽ പ്രധാനമാണ്, തുടർന്ന് ഇടപെടൽ നിർണായകമാണെന്നും ജോസഫ് കിൻഡ്‌ലർ പറഞ്ഞു.

കുട്ടികളിലെ കൊഴുപ്പിന്റെ അളവ് അളക്കാൻ ഗവേഷകർ ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി അല്ലെങ്കിൽ ഡിഎക്സ്എ എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ പഠനത്തിനായി ഉപയോഗിച്ചു. ഹോർമോൺ ഗവേഷണ മേഖലകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്.

ശരീരത്തിലെ കൊഴുപ്പ് ഗവേഷണത്തിൽ ഇത് കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് വേഗതയേറിയതും ചെലവ് കുറഞ്ഞതും മറ്റ് സ്കാനുകൾ പോലെ വലിയ അളവിൽ റേഡിയേഷൻ ഇല്ലാത്തതുമാണ്. കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുപിടിക്കപ്പെടുന്നു എന്നതാണ് മറ്റൊരു ആശങ്ക. മുമ്പ് മുതിർന്നവരിൽ മാത്രം കണ്ട് വന്നതായിരുന്നു ഇത്. അമിതഭാരം ഒരു വലിയ അപകട ഘടകമാണെന്നും പഠനത്തിൽ പറയുന്നു.