ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിംഗ് തോമറിന് സ്വർണം. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് 20കാരനായ പ്രതാപ് സിംഗിന് സ്വർണമെഡൽ നേട്ടം. ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ എട്ടാമത്തെ സ്വർണ നേട്ടമാണിത്.
462.5 പോയന്റ് നേടിയാണ് പ്രതാപ് സിംഗ് സ്വർണം നേടിയത്. ഹംഗറിയുടെ ഇസ്ത്വാൻ പെനിക്കാണ് വെള്ളി. 450.9 പോയന്റുമായി സ്റ്റെഫെൻ ഓൾസെൻ വെങ്കല മെഡൽ നേടി.
നേരത്തെ 2019-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലം നേടിയ പ്രതാപ് സിങ് ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.