പെഗാസസ് ഫോൺ ചോർത്തൽ: ബംഗാൾ സർക്കാരിന്റെ സമാന്തര അന്വേഷണത്തിനെതിരെ സുപ്രീം കോടതി

 

പെഗാസസ് ഫോൺ ചോർത്തലിൽ പശ്ചിമ ബംഗാൾ സർക്കാരിന്റെ സമാന്തര അന്വേഷണത്തിനെതിരെ സുപ്രീം കോടതി. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെയാണ് സുപ്രീം കോടതി വിമർശനമുന്നയിച്ചത്. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തിനാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു

കേസിന്റെ രേഖകൾ നൽകാനും കോടതി ആവശ്യപ്പെട്ടു. ബംഗാൾ സർക്കാർ സമാന്തര അന്വേഷണം നടത്തുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിമർശനം.