Headlines

മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു.

ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.