‘പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടില്‍ തെറ്റില്ല, അര്‍ഹതപ്പെട്ട ഫണ്ട് വാങ്ങിയെടുക്കണമെന്നാണ് പൊതുനിലപാട്’; ടി പി രാമകൃഷ്ണന്‍

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കുള്ളില്‍ നിന്ന് എതിര്‍പ്പുയരുന്ന ഘട്ടത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. സിപിഐ നിലപാടില്‍ തെറ്റില്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നയസമീപനത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കണമെന്നാണ് തങ്ങള്‍ക്കിടയിലുള്ള പൊതുനിലപാട്. ഈ പൊതുനയത്തില്‍ നിന്നുകൊണ്ട് വകുപ്പുകള്‍ തീരുമാനമെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്‌കെ നടപ്പിലാക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ളതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ടി പി രാമകൃഷ്ണന്‍ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിബന്ധന വെക്കുന്നതിനാലാകാം വിദ്യാഭ്യാസ…

Read More

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഇയാൾ സ്ഥിരം ക്രിമിനൽ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിൽ…

Read More

അമൂല്യവസ്തുക്കൾ കവർന്നത് ഏഴുമിനിറ്റിൽ; ലൂവ്ര് മ്യൂസിയം കൊള്ളയിൽ അന്വേഷണം ഊർജിതം

പാരീസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ, കവർച്ചക്കാർക്കായി അന്വേഷണം ഊർജിതം. നാലംഗ സംഘം കവർച്ച നടത്തിയത് ഏഴ് മിനിറ്റുകൊണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. ലിയനാഡോ ഡാവിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് മോഷണം നടന്നത്. കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടത് സ്കൂട്ടറിലാണ്. നഷ്ടപ്പെട്ടത് ഒൻപത് ആഭരണങ്ങളെന്നാണ് റിപ്പോർട്ട്. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിൻ ചക്രവർത്തിനിയുടേതെന്ന് കരുതുന്ന കിരിടം മ്യൂസിയത്തിന് പുറത്ത് കണ്ടെത്തി. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ…

Read More

P M ശ്രീ പദ്ധതി; ഭിന്നതകൾക്കിടെ എൽഡിഎഫ് യോഗം ചേരും

കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പി എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ മുന്നണിയിൽ ഭിന്നത ശക്തമായിരിക്കെ LDF യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കും യോഗം ചേരാനുള്ള തീയതി നിശ്ചയിക്കുക. ഈ യോഗത്തിന് ശേഷമായിരിക്കും P M ശ്രീ പദ്ധതിയുടെ കാര്യത്തിൽ നയപരമായ തീരുമാനം സർക്കാരും എൽഡിഎഫും സ്വീകരിക്കുക. സിപിഐയുടെ ആശങ്ക സ്വാഭാവികമെന്നാണ് LDF കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പൊതുവിദ്യാഭ്യാസ മന്ത്രി നീങ്ങിയതെന്ന വിമർശനം മുന്നണിയിൽ ഉയർന്നിരുന്നു….

Read More

സ്വര്‍ണവില ഇന്നും ഇടിഞ്ഞു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വര്‍ണവില. രണ്ടുദിവസത്തിനിടെ 1520 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില…

Read More

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ അന്തരിച്ചു

മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു. സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടത്തും. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി…

Read More

മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ; 24 മണിക്കൂറിനിടെ 44 മരണം, പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 44 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 68,000 കടന്നു. പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും. റഫ അതിർത്തിക്ക് സമീപം ഹമാസ് വെടിയുതിർത്തതാണ് വീണ്ടും ആക്രമണം തുടങ്ങുന്നതിന് കാരണമായതെന്ന് ഇസ്രയേൽ. ഇസ്രയേലാണ് വെടിനിർത്തൽ ലംഘിച്ചത് എന്ന ആരോപണവുമായി ഹമാസും രംഗത്ത്. വെടിനിർത്തൽ പുനഃസ്ഥാപിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗസ്സയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ” പുനരാരംഭിക്കണമെന്ന്…

Read More

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍…

Read More

‘റഷ്യ മുന്നോട്ട്‌ വെച്ച നിബന്ധനകൾ അംഗീകരിക്കണമെന്ന് ട്രംപ്’; സെലൻസ്കിയുടെ മിസൈൽ മോഹം പൊലിഞ്ഞു

വൈറ്റ്‌ ഹൗസിൽ നടന്ന കൂടികാഴ്ചയിൽ യുക്രെയ്ൻ പ്രസിഡന്റ്‌ വ്ളോഡിമിർ സെലൻസ്കിയോട്‌ റഷ്യ മുന്നോട്ട്‌ വെച്ച നിബന്ധനകൾ അംഗീകരിക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് .അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് സർവ്വ നാശമായിരിക്കും ഫലമെന്ന് പുടിൻ തന്നോട് പറഞ്ഞതായും ട്രംപ് സെലൻസ്കിയെ അറിയിച്ചു. ഇതോടെ യുഎസിൽ നിന്ന് ദീർഘദൂര മിസൈൽ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ സെലൻസ്കിക്ക് നിരാശയോടെ പടിയിറങ്ങേണ്ടിവന്നു. സെലൻസ്കി ആഗ്രഹിക്കുന്ന മിസൈൽ നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കിയും തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഊർജകേന്ദ്രങ്ങളിൽ ദീർഘദൂര മിസൈൽ പ്രയോഗിക്കണമെന്നും…

Read More