സി പി ഐ യിൽ നടപടി. മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പാർട്ടിയിൽ പുറത്താക്കി. സാമ്പത്തിക തിരിമറി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിയെ വെല്ലുവിളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന് കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജെ സി അനിൽ ഉൾപ്പെടെ ഉള്ളവർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
ജെ സി അനിൽ എതിരായ നടപടി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണെന്ന് പി എസ് സുപാൽ വ്യക്തമാക്കി. നടപടി കടയ്ക്കലിൽ പാർട്ടി യോഗം വിളിച്ച് വിളിച്ച് വിശദീകരിക്കും.
ജെ സി അനിൽ സാമ്പത്തിക തിരിമറി നടത്തി. പാർട്ടി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദേഹം പറഞ്ഞു. ജെ സി അനിലിന് ഒപ്പം ആരും പോയിട്ടില്ലെന്നും കുണ്ടറയിൽ പ്രശ്നങ്ങൾ ഇല്ലെന്നും പി എസ് സുപാൽ പറഞ്ഞു.കഴിഞ്ഞയാഴ്ച കുണ്ടറയിൽ നിന്ന് 120 പേർ രാജി വെച്ചതിന് പിന്നാലെയാണ് കടയ്ക്കലിൽ നിന്ന് 700 ലധികം പ്രവർത്തകർ രാജിവെച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിലാണ് ജെ.സി. അനിലിന്റെ നേതൃത്വത്തിൽ കൂട്ടരാജിയുണ്ടായത്. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമണ്ഡലം നിയോജക മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവം. സംസ്ഥാനത്ത് തന്നെ സി പി ഐ യുടെ കരുത്തുറ്റ കോട്ടകളിൽ ഒന്നാണ് കൊല്ലം.