ജമ്മു: മുൻ എംഎൽസിയും ജമ്മു കാഷ്മീരിലെ കോണ്‍ഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ് പാർട്ടി വിട്ടു. രാജിക്കത്ത് അ്ദ്ദേഹം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു.
ജമ്മു കാഷ്മീരിലെ ജനങ്ങളുടെ വികാരവും അഭിലാഷവും മനസിലാക്കുന്നതിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാജ് ഹരി സിംഗിന്റെ കൊച്ചുമകനും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ ഗവർണറുമായ ഡോ. കരണ്‍ സിംഗിന്റെ മകനുമാണ് വിക്രമാദിത്യ സിംഗ്.