12 എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം: സോ​ണി​യ ഗാ​ന്ധി

ന്യൂഡെൽഹി: രാ​ജ്യ​സ​ഭ​യി​ലെ 12 എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ങ്ങ​ളെ ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മ​ല്ലെ​ന്നും സോ​ണി​യ വി​മ​ർ​ശി​ച്ചു. അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ളും അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കും.