മസ്‌കത്ത്: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ആദ്യത്തെ നേരിട്ടുള്ള ലാന്‍ഡ് ക്രോസിംഗ് സൗദി അറേബ്യക്കും ഒമാനുമിടയില്‍ ചൊവ്വാഴ്ച തുറന്നതായി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
725 കിലോമീറ്റര്‍ ഒമാനി-സൗദി പാത തുറന്നത് ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ സുഗമമായ സഞ്ചാരത്തിനും വിതരണ ശൃംഖലകളുടെ സംയോജനത്തിനും കാരണമാകുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഒമാനില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.