മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ പരേതനായ അബൂബക്കറിന്റെ മകന്‍ ഖാലിദ്(54)ആണ് മരിച്ചത്.
പത്ത് ദിവസമായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷമായി ഒമാനില്‍ താമസിച്ചു വരികയാണ്. ഭാര്യ: റുബീന, മക്കള്‍: മുഹമ്മദ്, ആദം. മൃതദേഹം ഒമാനില്‍ ഖബറടക്കി.