Headlines

സിനിമ പോലെ ഒരു കവർച്ച; വെറും പത്ത് മിനിറ്റിൽ കൊള്ള, രക്ഷപ്പെട്ടത് സ്കൂട്ടറിൽ; ലൂവ്ര് മ്യൂസിയത്തിൽ നിന്ന് നഷ്ടമായത് വിലമതിക്കാനാകാത്ത വസ്തുക്കൾ

പാരീസ് നഗരഹൃദയത്തിലെ ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ കവർച്ചയിൽ 4 മിനുട്ടുകൾ കൊണ്ട് മോഷ്ടിക്കപ്പെട്ടത് 9 ആഭരണങ്ങൾ. നെപ്പോളിയൻ മൂന്നമന്റേത് അടക്കമുള്ള ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

ഞായറാഴ്ച രാവിലെ 09:30നും 09:40നുമിടയിലുള്ള സമയത്താണ് ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന, വാഹനത്തിൽ ഘടിപ്പിച്ച യന്ത്ര ഗോവണി വഴി മോഷ്ടാക്കൾ മ്യൂസിയത്തിന്റെ ബാൽക്കണിയിൽ കയറി. അവിടെ നിന്നും അപ്പോളോ ഗാലറിയുടെ ജനാല ചില്ലുകൾ തകർത്ത് അകത്തേക്ക് കയറുകയായിരുന്നു. ഏഴ് മിനുട്ടിനുള്ളിൽ ആഭരണങ്ങൾ മോഷ്ടിച്ച് കവർച്ചാ സംഘം പുറത്തിറങ്ങി.

സുരക്ഷാ അലാം മുഴങ്ങിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞില്ല. രണ്ട് സ്കൂട്ടറുകളിലായാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. സിസിടിവിയിൽ നാല് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. രണ്ടുപേർ നിർമാണ തൊഴിലാളികളുടെ വേഷം ധരിച്ച് മ്യൂസിയത്തിന്റെ അകത്തേക്ക് കയറിയപ്പോൾ മറ്റു രണ്ടുപേർ പരിസരം നിരീക്ഷിച്ചുകൊണ്ട് സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു.

മ്യൂസിയത്തിൽ നിർമാണപ്രവർത്തികൾ നടക്കുന്ന സാഹചര്യം ഉപയോഗിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. കൊള്ളയടിച്ച ആഭരണങ്ങളിലൊന്ന് കേടുപാടുകളോടെ മ്യൂസിയത്തിന് പുറത്തു നിന്നും ലഭിച്ചു. വിലമതിക്കാനാകാത്ത വസ്തുക്കാളാണ് നഷ്ടപ്പെട്ടതെന്ന് ഫ്രാൻസിലെ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“രണ്ട് പേർ ലിഫ്റ്റിൽ കയറി, ജനൽ തകർത്ത് അകത്തു കയറി… 30 സെക്കൻഡ് എടുത്തു” ആ സമയത്ത് സമീപത്ത് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ദൃക്‌സാക്ഷി സമീർ പറയുന്നു. മോഷ്ടിക്കപ്പെട്ടതെല്ലാം‌ 19-ാം നൂറ്റാണ്ടിലേതാണ്. മോഷ്ടാക്കൾ പുറത്തേക്ക് പോകുമ്പോൾ ഉപേക്ഷിച്ചുപോയ നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായ എമ്പ്രസ്സ് യൂജെനിയുടെ വിലയേറിയ കിരീടം കണ്ടെത്തി. ഗാലറിയിൽ ഉണ്ടായിരുന്ന സോത്ത്ബീസ് 60 മില്യൺ ഡോളറിലധികം വിലമതിക്കുന്ന റീജന്റ് വജ്രവും അവർക്ക് നഷ്ടമായി.

ലൂവ്ര് മ്യൂസിയത്തിൽ ഇതാദ്യമായല്ല കവർച്ച നടക്കുന്നത്. 1998 ൽ മ്യൂസിയത്തിൽ നിന്ന് ഫ്രഞ്ച് ചിത്രകാരൻ കാമിൽ കൊറോട്ടിന്റെ ഒരു പെയിന്റിംഗ് നഷ്ടമായിരുന്നു. പിന്നീട് ഒരിക്കലും അത് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 1911-ൽ മ്യൂസിയത്തിലെ ഒരു ഇറ്റാലിയൻ ജോലിക്കാരൻ തന്റെ കോട്ടിനടിയിൽ ഒളിപ്പിച്ച് മോണാലിസ ചിത്രം കവർച്ച ചെയ്തിരുന്നു. രണ്ട് വർഷത്തിന് ശേഷം അത് കണ്ടെടുത്തു.