Headlines

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ; 24 മണിക്കൂറിനിടെ 44 മരണം, പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 44 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 68,000 കടന്നു. പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും. റഫ അതിർത്തിക്ക് സമീപം ഹമാസ് വെടിയുതിർത്തതാണ് വീണ്ടും ആക്രമണം തുടങ്ങുന്നതിന് കാരണമായതെന്ന് ഇസ്രയേൽ. ഇസ്രയേലാണ് വെടിനിർത്തൽ ലംഘിച്ചത് എന്ന ആരോപണവുമായി ഹമാസും രംഗത്ത്. വെടിനിർത്തൽ പുനഃസ്ഥാപിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗസ്സയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ” പുനരാരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കൂട്ടിച്ചേർത്തു.

ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. അതിനിടെ വെടിനിർത്തൽ കരാറിലെ തുടർ ചർച്ചകൾക്കായി ഹമാസ് സംഘം കെയ്‌റോയിൽ എത്തി.